മണ്ണാര്‍ക്കാട് :ന്യൂനപക്ഷങ്ങളെ ബിജെപിക്കെതിരെ തിരിച്ചു വിടാന്‍ ശ്രമിക്കുന്നത് വിലപോകില്ലെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജിജോസഫ് പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച നടത്തുന്ന ‘പാസ് ആവോ സാത് ചലേ’ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു വലതു മുന്നണികള്‍ കേരളത്തിലെ ക്രിസ്ത്യന്‍ മുസ്ലീം വിഭാഗത്തെ വോട്ടുബാങ്കായി മാത്രം കാണുന്ന സമീപനം വിലപ്പോകില്ല. കഴിഞ്ഞ നിയമസഭാ ത്രിതല തെരഞ്ഞെടുപ്പ് ഇത് തെളിയിച്ചുകഴിഞ്ഞു. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തെ വികലമായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സി.പി.സെബാസ്റ്റ്യന്‍,ഡെന്നിജോസഫ്, കെ.എ.സുലൈമാന്‍, ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ്, അഡ്വ.പി.എം.ജയകുമാര്‍, എ.ശ്രീനിവാസന്,ഫിലിപ്പ്, ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: