പാലക്കാട്:ലോകബാങ്കിന്റെ സഹായത്തോടെ പാലക്കാട് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ നഗരസഭയാകും.ബിജെപി ഭരണത്തിലുള്ള നഗരസഭയുടെ നേട്ടങ്ങളില്‍ ഏറ്റവുംപ്രധാനമാണിത്.
പാലക്കാടിനേക്കാള്‍ സാമ്പത്തിക ശക്തിയുള്ള മറ്റുനഗരസഭകള് കേരളത്തിലുണ്ടെന്നിരിക്കെ അവര്‍ക്ക് നേടാന്‍ കഴിയാത്ത നേട്ടമാണിത്.35 ലക്ഷമാണുപദ്ധതിച്ചെലവ്. പദ്ധതിഏപ്രില്ആദ്യവാരം പ്രാവര്‍ത്തികമാകുമെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
കെഎസ്ഇബിക്ക് വൈദ്യുതിനല്കാന്കൂടിയുള്ള ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. സൗരോര്‍ജം സ്രോതസാക്കി 50 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുക.വൈദ്യുതി ഉല്പാദനത്തിനാവശ്യമായ പാനലുകള്‍ ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുള്ള നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സിനു മുകളിലാണു സ്ഥാപിക്കുക.പദ്ധതിയുടെ ടെണ്ടര്‍ പൂര്‍ത്തിയായി.
ബാറ്ററിഉപയോഗം മൂലമുള്ള അധിക ചെലവുകള്‍ ഒഴിവാക്കും.വൈദ്യുതി നേരിട്ടു ലൈനിലേക്കു നല്കുന്ന വിധത്തിലുള്ള സംവിധാനമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.അല്ലാത്തസമയങ്ങളില്‍ നേരെ കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ഓഫിസ് ഒരുവര്‍ഷം 12 ലക്ഷം രൂപയാണ് വൈദ്യുതിയിനത്തില്‍ നല്‍കുന്നത്. മൂന്നു വര്‍ഷം കൊണ്ട് ഇത് തിരിച്ചുപിടിക്കാനുമാകും.
നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി സോളര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണനയിലാണ്. ഖരമാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതിയും സൗരോര്‍ജ സ്രോതസുവഴി നടപ്പാക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: