പാലക്കാട് : കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചന്ദ്രാ വിപ്പ്നെറ്റ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ദേശീയ ശാസ്ത്രദിനാഘോഷ പരിപാടി പ്രൊഫ.ജി.ശോഭാറാണി ഉദ്ഘടനം ചെയ്തു. ഐ.എസ്.ആര്.ഒയില്‍ നിന്ന് വിരമിച്ച കെ.അരവിന്ദാക്ഷന് വിദ്യാര്‍ത്ഥികളുമായി സംവാദിച്ചു.
വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്.ചന്ദ്രശേഖരന് തീംമാറ്റിക്ക് പ്രദര്‍ശനി സംഘടിപ്പിച്ചു. സ്ക്കൂള് മനേജര്‍ ബി.ഗംഗാധരന് അദ്ധ്യക്ഷനായി,സ്ക്കൂള് പ്രിന്‍സിപ്പള്‍ വി.ശ്രീകുമാര്‍ പ്രസംഗിച്ചു. മാത്സ് ലാബ്, മാത്സ മ്യൂസിയം സംവിധായകന് എം.ഹരിഹരന് മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സില്‍ മധു,സ്മിത എന്നിവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ ആര്. ചന്ദ്രശേഖരന് സ്വാഗതവും ക്ലബ് സെക്രട്ടറി ചിഞ്ചു നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ്സ് മഝരങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: