പാലക്കാട്: മാങ്കുറുശി എയുപി സ്കൂളിന്റെ ശദാബ്ദിയാഘോഷം രണ്ടുമുതല്‍ അഞ്ച് വരെ ആഘോഷിക്കും. നാളെ രാവിലെ 10ന് ചിത്രപ്രദര്‍ശനം കെ.പി.രവീന്ദ്രനും വൈകിട്ട് നാലിന് ഗുരുവന്ദനംഒ.രാജഗോപാല്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ഡോ.സദനം ഹരികുമാര്‍ മുഖ്യാതിഥിയായിരിക്കും.
മൂന്നിന് വൈകിട്ട് പരിസ്ഥിതി പ്രവര്ത്തകന് അരങ്ങാട് ബാലനെ എം.ബി.രാജേഷ് എംപി ആദരിക്കും.
മന്ത്രി വി.എസ്.സുനില്‍കുമാര്‍ സംസാരിക്കും. കെ.വി.വിജയദാസ് എംഎല്‍എ അധ്യക്ഷതവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സ്മരണിക പ്രകാശനം ചെയ്യും.രാത്രി 8.30ന് കളരിപയറ്റ് പ്രദര്‍ശനം,9ന്സുവര്ണ്ണ ഗീതങ്ങള്‍, 11ന് നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. നാലിന് രാവിലെ 10ന് വിദ്യാഭ്യാസസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികള്‍, അധ്യാപകസംഘടനാപ്രതിനിധികള് പങ്കെടുക്കും. വൈകിട്ട് 4.30ന് തായമ്പക ഉണ്ടായിരിക്കും.
ആറിന് കലാപരിപാടികള്‍ മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍,ഉദയദിവാകരന്‍,കെ.കെ.ചന്ദ്രശേഖരന് എന്നിവരെആദരിക്കും. കരാട്ടെ പ്രദര്‍ശനം,നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
അഞ്ചിന് വൈകിട്ട് മൂന്നിന് തിരുവാതിരക്കളിക്കുശേഷം ഘോഷയാത്ര ആരംഭിക്കും. 6.30ന് പൊതുസമ്മേളനം മന്ത്രി എ.കെ.ബാലന് ഉദ്ഘാടന് ചെയ്യും.സംവിധായകന് മേജര്‍ രവി,കണ്ണന് പട്ടാമ്പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.തുടര്‍ന്ന് നാടകം,നാടന്‍പാട്ട് അരങ്ങേറും.
പത്രസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍വി.ആര്.വിജയകുമാര്‍,ഹെഡ്മാസ്റ്റര് എം.വി.മണികണ്ഠന്,പിടിഎ പ്രസിഡന്റ് സി.ആര്.ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ കെ.ആര്.ഷാജീവ് എന്നിവര്‍ പങ്കെടുത്തു.
1917ല്‍ മണ്ണൂര്‍ ഇരഞ്ഞിയില്‍ ചാമി മാസ്റ്ററാണ്സ്കൂള് സ്ഥാപിച്ചത്. ഇപ്പോള്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലായി 400 വിദ്യാര്‍ത്ഥികള്‍ സ്കൂളിലുണ്ട്. പിടിഎ,എംപിടിഎ,എസ്ആര്‍ജി,എസ്എസ്ജി എന്നിവയുടെ പ്രവര്‍ത്തനം സജീവമാണ്.
വിവിധ സ്കോളര്‍ഷിപ്പുകളും നല്‍കിവരുന്ന സ്കൂള്‍ കലാകായിക മത്സരങ്ങളിലും മുന്‍പന്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: