വടക്കഞ്ചേരി:ദേശീയപാത പന്തലാം പാടത്തിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പാലക്കാട് പിരായിരി കല്ലിക്കാട് ഹനിമ നഗറില്‍ അബ്ദുള്‍ സത്താര്‍ (55),മകന് മുഹമദ് ഷബീര്‍ (30), മകളുടെ ഭര്‍ത്താവ് മേപ്പറമ്പ് ഷബീര്‍ മുഹമ്മദ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്തലാം പാടം പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ രാവിലെ പത്ത് മണിക്കായിരുന്നു അപകടം.ഗള്‍ഫിലേക്ക് പോകുന്ന മുഹമ്മദ് ഷബീറിനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറില്‍ പറവൂരില്‍ നിന്നും പാലക്കാട്ടേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: