തിരുവനന്തപുരം:കേരളത്തില്‍ 1996ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ചാരായ നിരോധനത്തിന്റെ ഫലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന 12500ലധികം വരുന്ന രജിസ്റ്റേര്‍ഡ് ചാരായ തൊഴിലാളികളുടെ തൊഴില്‍ പുനഃപ്രവേശനം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.
ചാരായ നിരോധനം നടപ്പിലാക്കിയപ്പോള്‍ അന്ന് കേരളം ഭരിച്ചുകൊണ്ടിരുന്ന ആന്റണി സര്‍ക്കാര്‍ ഈ മേഖലയിലെ തൊഴിലിനേയും തൊഴിലാളികളെയും അവരുടെ ആശ്രിതരേയും നിരോധനത്തിന്റെ ഫലമായി നിത്യപട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടു.
ഇതിന്റെ ഫലമായി നിരവധി തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുകയും നിരവധി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുകയും അനവധിപേര്‍ ഇന്നും ജീവിക്കുവാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ ജീവച്ഛവമായി മാറിയിരിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്ശനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: