പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ സിപിഎമ്മുകാരെ തുരുകി കയറ്റുന്നതായി ആരോപണം.
സിപിഎം നേരത്തെ തയ്യാറാക്കിയ പട്ടികപ്രകാരമാണ് ലൈഫ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സിപിഎമ്മിന്റെ പോഷകസംഘടനയായ കെഎസ്കെടിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും 30 രൂപഈടാക്കി ഇതേ മാതൃകയിലുള്ള അപേക്ഷ ഫോം നല്‍കിയിരുന്നതായും പറയുന്നു.
രണ്ടുദിവസം കൊണ്ടാണ് വിവിധ വാര്‍ഡുകളില്‍ സര്‍വേ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യത്തിന് ഫോമുകള്‍ ലഭ്യമാക്കണമെന്നും നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പദ്ധതി അട്ടിമറിക്കുവാന്‍ ആരും ശ്രമിക്കുന്നില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതെന്ന് ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍ പറഞ്ഞു.
ലൈഫ് പദ്ധതി സംബന്ധിച്ചുള്ള യാതൊരുവിശദാംശങ്ങളും അറിവില്ലെന്നും തുടക്കം മുതല്ക്കുതന്നെ ഇത് പാളിയതായും ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ്.ആര്.ബാലസുബ്രഹ്മണ്യന് പറഞ്ഞു. ഇതുസംബന്ധിച്ച് സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് നേരത്തെ വിവരം ലഭിച്ചതിനാല്‍ സര്‍വ്വേ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
സര്‍വ്വേ കാലാവാധി നീട്ടിയില്ലെങ്കില്‍ ഈപദ്ധതി പാലക്കാട് നഗരസഭയക്ക് വേണ്ടെന്നു വയ്ക്കണമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു. നൂറ് അപേക്ഷാ ഫോം വേണ്ടിടത്ത് 10 ഫോംമാത്രമാണ് നല്‍കുന്നത്.ഫോട്ടോ സ്റ്റാറ്റ് കോപ്പി ഉപയോഗിക്കുവാന്‍ പാടില്ലെന്നും പറയുന്നു.
ജനപ്രതിനിധികളെ മാറ്റി നിറുത്തി സിപിഎമ്മിന്റെ പാര്‍ട്ടി സര്‍വേയാണ് നടന്നതെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ ആരോപിച്ചു.
ആദ്യം 3500 ഫോമും പിന്നീട് 3000 ഫോമുമാണ് അനുവദിച്ചതെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോട്ടോ സ്റ്റാറ്റ് അനുവദിക്കില്ലെന്നും കുടുംബശ്രീ മിഷന് വ്യക്തമാക്കി.ഒരുവാര്‍ഡില്‍ അഞ്ച് മുതല്‍ 10 ഗുണഭോക്താക്കളെ കണ്ടെത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞദിവസം കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് ശ്രീജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചായിരുന്നു യോഗം തുടങ്ങിയത്.
നഗരത്തിലെ ഒരു റോഡിന് ധീരജവാന് ശ്രീജിത്തിന്റെ പേരു നല്‍കണമെന്ന് കൗണ്‍സിലര്‍ വി.നടേശന് ആവശ്യപ്പെട്ടു.
കുടിവെള്ളക്ഷാമം രൂക്ഷമായ നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കണമെന്നാവശ്യവും ഉയര്‍ന്നു. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ യോഗം വിളിക്കണം. ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപയോഗശൂന്യമായ പൊതുകിണറുകള്‍ ശുചീകരിക്കേണ്ടതാണെന്നും പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് പൊളിച്ചുനീക്കിയെങ്കിലും ചില യൂണിയനുകളുടെ പിന്തുണയോടെ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത് എത്രയും പെട്ടന്ന് പൊളിച്ചുനീക്കാന്‍ ചെയര്‍പേഴ്സണ്‍ പ്രമീശ ശശിധരന് ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്കി.
മൈതാനത്തുപ്രവര്ത്തിക്കുന്ന വിദേശ മദ്യഷാപ്പ് മാറ്റിയില്ലെങ്കില്‍ ഉപവാസമിരിക്കുമെന്ന് കൗണ്‍സിലര്‍ മോഹന്‍ബാബു പറഞ്ഞു.
മംഗളം ടവറിലെ വിദേശമദ്യഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയസമിതി സമരക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തു. മംഗളം ടവറിലെ സ്ഥാപനങ്ങള്‍ നികുതി നല്‍കാതെയാണ് പ്രവര്‍ത്തിക്കുന്നത്.ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പിന് പോലീസ് കാവല്‍ എന്തിനാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.ഇവയുടെ ലൈസസന്‍സ് പുതുക്കി നല്‍കരുതെന്നും പറഞ്ഞു.
സ്ലാബുകള്‍ നിര്‍മ്മിച്ചതില്‍ കൃത്യമായി വെള്ളം നനക്കാത്തതിനാല്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ അവയ്ക്ക് കേടുപാടുകള്‍ വരുകയാണെങ്കില്‍ പ്രസ്തുതകരാറുകാരനെക്കൊണ്ടുതന്നെ അത് നന്നാക്കിയെടുപ്പിക്കണമെന്നും നടശേന്‍ പറഞ്ഞു.
പിഎംഎവൈ പദ്ധതി സബ്സിഡി സംബന്ധിച്ച് ബാങ്ക് അധികൃതരില്‍ നിന്നും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടാവുന്നത്.ആയതിനാല്‍ ബാങ്കുമാനേജര്‍മാരുടെയും ലീഡ്ബാങ്ക് മാനേജറുടെയും യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ കൗണ്സിലര്മാരായവി.നടേശന്,ഭവദാസ്,സയ്തലവി,മോഹന്‍ബാബു,സുഭാഷ്,കുമാരി,സഹദേവന്,ഷുക്കൂര്തുടങ്ങിയവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: