എടവണ്ണ: കനത്ത ചൂടും തുടര്‍ന്നുള്ള തീപിടിത്തങ്ങളും എടവണ്ണയെയും പരിസരപ്രദേശങ്ങളെയും ദുരിതത്തിലാക്കുന്ന സാഹചര്യത്തില്‍ എടവണ്ണയില്‍ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി സ്ഥലങ്ങളിലുണ്ടായ ചെറുതും വലുതമായ തീപിടിത്തങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
നിലമ്പൂരിലും തിരുവാലിയിലുമാണ് അടുത്ത ഫയര്‍സ്റ്റേഷനുള്ളത്. ഫയര്‍ സര്‍വീസ് സ്ഥലത്തെത്തുമ്പോഴേക്കും ഏകദേശം കത്തി അമര്‍ന്നിട്ടുണ്ടാകും. കഴിഞ്ഞ തവണ എടവണ്ണക്കനുവദിച്ച ഫയര്‍സ്റ്റേഷനാണ് തിരുവാലിയിലേക്ക് മാറിപ്പോയത്. ഫയര്‍ സ്റ്റേഷന് സ്ഥലം നല്കാന് കഴിയാത്തതാണ് കാരണം. തിരുവാലിയില്‍ സ്ഥലം ലഭിച്ചപ്പോള്‍ ഫയര്സ്റ്റേഷന് അങ്ങോട്ടുമാറി.
എടവണ്ണ ബസ്സ്റ്റാന്‍ഡില്‍ ഒരു റൂം അനുവദിച്ച് വണ്ടി നിര്‍ത്തിയിടാന്‍ സൗകര്യമുണ്ട്. എന്നാല്‍ ഫയര്സ്റ്റേഷന് സ്ഥലം വിട്ടുനല്‍കുന്നതില്‍ അലംഭാവമാണ് പഞ്ചായത്ത് സ്വീകരിച്ചത്.
വര്‍ഷങ്ങളായി എടവണ്ണയിലെ വ്യാപാരികളും പൊതുസമൂഹവും ആവശ്യപ്പെടുന്നതായിരുന്നു ഫയര്സ്റ്റേഷന്. കഴിഞ്ഞ ദിവസം എടവണ്ണയിലുണ്ടായ തീപിടിത്തത്തില്‍ 30 ലക്ഷം രൂപയുടെ നാശമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: