പാലക്കാട് : ജനവാസ മേഖലയിലെ രണ്ടു പ്രദേശങ്ങളില്‍ ഇറങ്ങിയ ആന എട്ടു ബൈക്കുകള്‍ തകര്‍ക്കുകയും സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ഒരു പശുവിനെ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു.ഞായര്‍ പുലര്‍ച്ച കൊട്ടേക്കാട്, കല്ലേപ്പുള്ളി, തിരുനെല്ലി, മില്മവരെയത്തിയ രണ്ട് ആനകളെ ഇന്നലെ പുലര്‍ച്ചതന്നെ പ്രദേശത്തെ കൃഷിതോട്ടങ്ങള്‍ തകര്‍ത്തു. തെങ്ങുകളുടെ പട്ടകള് വലിച്ചിടുകയും മാങ്ങ നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കൊട്ടേക്കാട് സ്വദേശി ഹരിദാസിന്റ മതില് തകര്‍ത്ത് അകത്തു കയറിയ ആന മാങ്ങാ പറിച്ചു തിന്നുന്നതിനിടയില്‍ സമീപത്തെ ആടുഫാമിന്റെ കൂടും തകര്‍ത്തു. ഫാമിലെ ജീവനക്കാരിക്ക് നിസാരപരുക്കേറ്റു. ഫോറസ്റ്റ് ഓഫീസര്‍ വിശ്വനാഥ ന്റെ നേത്യത്വത്തിലെത്തിയ സം ഘം ആനകളെ തുരത്തി.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മലമ്പുഴ പുതിയ ജയിലിനു സമീപം ആന പ്രത്യക്ഷപ്പെട്ടു. പത്തുവയസു തോന്നിക്കുന്ന കുട്ടിക്കൊമ്പനാണ് ഇവിടെ എത്തിയത്. തുടര്‍ന്ന് പ്രദേശത്ത് തടിച്ചു കൂടിയ ആളുകള്‍ ആനയെ ഓടിച്ചു.
ഇതിനിടെ മലമ്പുഴ ഹൗസ് പരിസരത്ത് കാഴ്ചക്കാരായി എത്തിയവരുടെ എട്ടു ബൈക്കുകള്‍ കു ട്ടിക്കൊമ്പന് നശിപ്പിച്ചു.
ആനയുണ്ടെന്നറിഞ്ഞ് ബൈക്കുകള്‍ കാടിന് സമീപത്തു നിര്‍ത്തി ആനയെ പ്രകോപിച്ചതാണ് അക്രമത്തിന് കാരണമെന്ന് പ്രദേശവാസികള്‍ തന്നെ പറഞ്ഞു. വീണ്ടും വാരണിയിലേക്കു കടന്ന ആന വെള്ളം കുടിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്കു വീണു പരുക്കേറ്റു, മുന്നുമാസം മുമ്പ് കാട്ടാനയുടെ അക്രമത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വാരണി സ്വദേശി രമേശന് തലനാരിഴക്കാണ് ഇന്നലെയും രക്ഷപ്പെട്ടത്. കെഡിടിസിയില്‍ നിന്നും കാഞ്ഞിരക്കടവ് റോഡില്‍ വടകുംപാടത്ത് ആനയുടെ കുത്തേറ്റ് പശുവിന് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് ഉച്ചക്ക് വടുകുപാറയിലെ കൃഷിത്തോട്ടത്തിലിറങ്ങി ആന നശിപ്പിക്കുകയുണ്ടായി. വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് ജീവനക്കാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
കാഞ്ഞിരക്കടവ് റോഡില്‍ വടകുംപാടത്ത് എത്തിയ ഇവരുടെ ജീപ്പ് മറിക്കാന്‍ കാട്ടുകൊമ്പന് ശ്രമിച്ചെങ്കിലും ഫോറസ്റ്റുകാര് ഇടപെട്ട് ആനയെ തിരികെ മലമ്പുഴ ഡാമിന് സമീപത്തൂകൂടെ പന്നിമട ഭാഗത്തേക്കു കയറ്റിവിട്ടു. ഫോറസ്റ്റ് വാച്ചര്‍ ശിവനാണ് നിസാരപരുക്കേറ്റത്. കടമ്പഴിപ്പുറത്തും കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ ആറരയോടെ പാലാരി പാളമല ഭാഗത്താണ് നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. വനം വകുപ്പ് അധികൃതരും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയതോടെ കാട്ടാന കുണ്ടുവംപാടം, പെരുംകുളങ്ങര, വടശ്ശേരി, ചെമ്പരത്തി മലയിലേക്ക് പിന്‍വാങ്ങി.വേനല്‍ കടുത്തതോടെ ആനകള്‍ കാടിറങ്ങുന്നത് പതിവായിരിക്കുയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: