പാലക്കാട്: ഉത്പാദനരംഗം കാര്യക്ഷമമാക്കുന്നതിന് വരള്‍ച്ചയും ജലക്ഷാമവും ഭീഷണിയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വിലനിയന്ത്രണസെല്‍ ഫലപ്രദമാക്കും. ഇഎസ്ടിഎസ്ഒ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കും. ഇപ്പോള്‍ പല ഉദ്യോഗസ്ഥരും യാന്ത്രികമായി പ്രവര്‍ത്തിക്കുന്നവരാണ്.രാജ്യത്തിന്റെ വികസനത്തിന് സ്റ്റാറ്റിസ്റ്റിക്കല്‍ ജീവനക്കാര്‍ നല്കുന്ന പങ്ക് മഹത്തരമാണ്. സാമ്പത്തിക സര്‍വ്വെ വിലയിരുത്തിയശേഷമാണ് ബജറ്റ് തയ്യാറാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടന ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.
സംസ്ഥാനപ്രസിഡന്റ് കെ.ആര് തങ്കച്ചി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.ഡി.പ്രസേനന്‍,മുഹമ്മദ് മുഹ്സിന്, കെ.പി.രാജേന്ദ്രന് (എന്‍ജിഒ സംഘ്), എന്‍ജിഒഎ സംസ്ഥാന സെക്ര എസ്.രവീന്ദ്രന്,കെ.മുകുന്ദന് പി.എം. ഹബീബുള്ള, വി.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.മുന്‍ ഭാരവാഹികളായ വിജയകുമാര്‍,ശിവാനന്ദന്,സെയ്തലവി,സി.എം.വിജയചന്ദ്രന്‍ ആദരിച്ചു.
ജന.സെക്ര എ.ഉമ്മര്‍ ഫറൂഖ് സ്വാഗതവും, വൈസ്പ്രസിഡന്റ് കെ.കെ.ഗോപി നന്ദിയും പറഞ്ഞു.
നവകേരള സൃഷ്ടിക്ക് ശക്തമായ ഡാറ്റാ ശേഖരം ആവശ്യം എന്ന വിഷയത്തില്‍ സെമിനാര്‍നടന്നു.സാമ്പത്തിക സ്ഥിതി വകുപ്പ് മുന്‍ഡയറക്ടര്‍ എ.മീരസാഹിബ് വിഷയം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: