മലപ്പുറം: വിപുലമായ പരിപാടികളോടെ ശിവേക്ഷത്രങ്ങളില് മഹാശിവരാത്രി ആഘോഷിച്ചു. വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും വിവിധകലാപരിപാടികളും നടന്നു. മുണ്ടുപറമ്പ് ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമുള്ള പൂജയായ അര്ദ്ധരാത്രിപൂജ നടന്നു.
മലപ്പുറം തൃപുരാന്തകക്ഷേത്രം, പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തളിമഹാദേവക്ഷേത്രം, മലപ്പുറം കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രം, മഞ്ചേരി ഇരുപത്തിരണ്ടാം മൈല്‍ ശ്രീകരിയാംപറമ്പത്ത് ശിവക്ഷേത്രം, കോട്ടുപ്പറ്റ ശ്രീഓരനാടത്ത് ശിവ-നരസിംഹ മൂര്‍ത്തീക്ഷേത്രം, തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രം, തൃത്തല്ലൂര്‍ ശ്രീകണ്ണന്തളി മഹാശിവക്ഷേത്രം, അങ്ങാടിപ്പുറം റാവറമണ്ണ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം, പുത്തൂര്‍ ശിവക്ഷേത്രം, തിരൂര്‍ക്കാട് ശിവക്ഷേത്രം, പൊന്ന്യാര്‍കുര്‍ശ്ശി കളത്തില്‍ ശിവക്ഷേത്രം, തിരൂരങ്ങാടി തൃക്കുളം ശിവക്ഷേത്രം, കക്കാട് തൃപുരാന്തക ക്ഷേത്രം, പാപ്പനൂര്‍ ശിവക്ഷേത്രം, പെരുവള്ളൂര്‍ പന്നിയത്ത്മാട് ശിവപാര്‍വ്വതി ക്ഷേത്രം, കാരച്ചെന മഹാദേവക്ഷേത്രം, കൊടുവായൂര്‍ സുബ്രഹ്മണ്യക്ഷേത്രം, മുന്നിയൂര്‍ കൊല്ലന്‍പുറായ അയ്യപ്പക്ഷേത്രം, പുന്നപ്പാല ശിവക്ഷേത്രം, വണ്ടൂര്‍ ശിവക്ഷേ്രത്രം, പൂക്കോട്ടുംപാടം ശിവക്ഷേത്രം, തൃക്കണ്ണൂര്‍ ശിവക്ഷേത്രം, അരിയല്ലൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിവി ധ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: