മമ്പുറം: എ.ആര് നഗര്‍ ഗ്രാമപഞ്ചായത്തിലെ 16, 17 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന കൊളപ്പുറം പ്രദേശത്തെ പൊതു ജലസ്രോതസ്സുകള്‍ മണ്ണും ചളിയും വാരി ഉപയോഗയോഗ്യമാക്കുന്നതിനുള്ള യുവജനങ്ങളുടെ ശ്രമദാന ക്യാമ്പിന് തുടക്കമായി. മഹാത്മാ ഗാന്ധി യുവജന ശുചിത്വ ബോധവല്കരണ-ശ്രമദാന പരിപാടിയുടെ ഭാഗമായി മലപ്പുറം നെഹ്റു യുവ കേന്ദ്രയുടെയും കൊളപ്പുറം നവകേരള സാംസ്കാരിക വേദിയുടെയും നേതൃത്വത്തിലാണ് അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ.അസ്ലു, എ.ആര് നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി കൊളക്കാട്ടില്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ലിയാക്കത്തലി, വാര്‍ഡ് മെമ്പര്‍മാരായ റിയാസ് കല്ലന്, ഷൈലജ പുനത്തില്‍, വേങ്ങര ബ്ലോക്ക് നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായ അബൂബക്കര്‍ സിദ്ധീഖ്, പി.ടി അബ്ദുല്‍ മജീദ്, നവകേരള സാംസ്കാരിക വേദി പ്രസിഡണ്ട് നാസര്‍ മലയില്‍, സെക്രട്ടറി രവികുമാര്‍ എന്നിവര്‍ സംസാരിച്ചു
ക്യാമ്പില്‍ തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെയുള്ള ശുചീകരണവും ജല സ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ജല ദുരുപയോഗം തടയുന്നതിനുള്ള പ്രചാരണ പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: