നിലമ്പൂര്‍: നഗരാര്ത്തിയുടെ ഭാഗമായ ചാലിയാര്‍ പുഴയിലെ മൈലാടിപാലത്തിന് സമീപം കാട്ടാനയെത്തി. കഴിഞ്ഞ ദിവസം രാത്രി ഇവിടെ ആനയെത്തിയതായി വനപാലകര്‍ സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ബംഗ്ലാവ്കുന്ന് വഴി നിലമ്പൂര്‍ നഗരത്തിലേക്ക് ആനയെത്തുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍. രണ്ട് ദിവസം മുമ്പ് ചുങ്കത്തറ ടൗണിലും കാട്ടാനയെത്തിയിരുന്നു. എടവണ്ണ റേഞ്ചില്‍ ഉള്‍പ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ സ്ഥലത്താണ് ഇത്തവണ ആദ്യമായി ആനയിറങ്ങിയത്. നിലമ്പൂര്‍ നഗരസഭയേയും ചാലിയാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് മൈലാടിപ്പാലം. പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ ആനക്ക് ജനവാസ കേന്ദ്രത്തിലേക്ക് കടക്കാന്‍ എളുപ്പമാണ്. ചന്തക്കുന്ന്, ചാരംകുളം, മാനവേദന് ഹൈസ്ക്കൂള് പരിസരം, സ്കൂള്‍കുന്ന് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.
ആസാം മോഡല്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് ജനങ്ങളെ വന്യജീവികളില്‍ നിന്ന് രക്ഷിക്കുമെന്ന് വീരവാദം പറഞ്ഞ എംഎല്‍എ എവിടെയെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: