മലപ്പുറം: ബിജെപിയും മഹിളാമോര്‍ച്ചയും സംസ്ഥാനത്ത് രണ്ട് മേഖലകളായി നടത്തുന്ന ചിതാഭസ്മനിമഞ്ജന യാത്ര 27ന് ജില്ലയിലെത്തും. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വീടിന് തീവെച്ച് ഒരു കുടുംബത്തെ ചുട്ടുകൊന്ന മാര്‍ക്സിസ്റ്റ് ഭീകരതയുടെ പൈശാചികത ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന ഉത്തരമേഖല യാത്ര 26ന് പാലക്കാട് നിന്ന് ആരംഭിക്കും. 27ന് ഉച്ചക്ക് 12ന് എടപ്പാളിലാണ് ജില്ലയിലെ ആദ്യപരിപാടി, തുടര്‍ന്ന് കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങിലെ സ്വീകരണമേറ്റുവാങ്ങി പരപ്പനങ്ങാടിയില്‍ സമാപിക്കും. 28ന് കൊണ്ടോട്ടിയിലെ സ്വീകരണത്തിന് ശേഷം യാത്ര കോഴിക്കോട് ജില്ലയിലേക്ക് കടക്കും.
പരിപാടിയുടെ സ്വാഗതസംഘ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗം എം.മോഹനന്, മേഖലാ സംഘടനാ സെക്രട്ടറി കു.വേ.സുരേഷ്, സംഘാടക സമിതി കണ്‍വീനര്‍ കെ.പി.ബാബുരാജ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്, കെ.നന്ദകുമാര്‍, സുചിത്ര, ബിന്ദു, ഗീതാ മധാവന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: