കടമ്പഴിപ്പുറം: കണ്ണുകുര്ശ്ശി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടിക്കൂടണമെന്നാവശ്യപ്പെട്ട് നെട്ടാത്ത് കേശവന് ആശുപത്രി ജംഗ്ഷനില്‍ 12 മണിക്കൂര്‍ നിരാഹാരസമരം നടത്തി. ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കൊലപാതകം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും ലോക്കല്‍ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. പി.സത്യഭാമ അധ്യക്ഷത വഹിച്ചു. പൗരസമിതി പ്രവര്ത്തകന് യു.ഹരിദാസന് വൈദ്യര്, ജയദേവ ഗുപ്തന്, ടി.പി.ബാലസുബ്രഹ്മണ്യന്, രവിചന്ദ്രന്‍, കല്ല്യാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: