പാലക്കാട്: മങ്കരയ്ക്കും പറളിക്കുമിടയില്‍ പാലം പുനര്‍നിര്‍മിക്കുന്നതിനാല്‍ ഇന്നും 27നും തീവണ്ടിഗതാഗതം നിയന്ത്രിക്കും. 23ന് ഷൊര്ണൂര്കോയമ്പത്തൂര് പാസഞ്ചര്‍ (56604) ഓടില്ല.
കണ്ണൂര്‍കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650),കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ (56651) തീവണ്ടികള്‍ ഷൊര്‍ണൂരിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. കോയമ്പത്തൂര്തൃശ്ശൂര് പാസഞ്ചര്‍ (56605)ഷൊര്‍ണൂരിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല.
ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി പുറപ്പെടും.
ഷൊര്‍ണൂരിനും ഒറ്റപ്പാലത്തിനും ഇടയില്‍ 45 മിനിറ്റ് വൈകും. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് മാന്നന്നൂരിനുംഒറ്റപ്പാലത്തിനും ഇടയില്‍ 75മിനിറ്റ് വൈകും.
27ന് കണ്ണൂര്‍കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650), കോയമ്പത്തൂര്‍കണ്ണൂര്‍ പാസഞ്ചര്‍ (56651) തീവണ്ടികള്‍ ഷൊര്ണൂരിനുംകോയമ്പത്തൂരിനും ഇടയില്‍ ഓടില്ല.കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ (56605) പാലക്കാടിനും തൃശ്ശൂരിനും ഇടയില്‍ ഓടില്ല. ചെന്നൈമംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) പാലക്കാട് ജങ്ഷന് സ്റ്റേഷനില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: