Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭാഷയെ സ്‌നേഹിച്ചില്ലെങ്കിലും വെറുക്കരുത്: സേതു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2017, 02:07 pm IST
in Malappuram

തിരൂര്‍: മാതൃഭാഷ വലിയ സ്വത്താണെന്നും അത് തിരിച്ചറിയാത്തവര്‍ ഭാഷയെ സ്‌നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കുകയെങ്കിലും ചെയ്യാനുള്ള സൗമനസ്യം കാണിക്കണമെന്ന് എഴുത്തുകാരന്‍ സേതു. നാലാമത് ‘സാഹിതി’ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തെ നശിപ്പിക്കുന്നത് കേരളത്തില്‍ ജീവിക്കുന്ന മലയാളികളാണ്. പുറത്തുള്ളവര്‍ കുറെയേറെ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണ മലയാളം സ്‌കൂളില്‍ പഠിച്ചാണ് ഞാന്‍ വളര്‍ന്നത്. എന്നിട്ടും പുറത്തുപോകുമ്പോള്‍ സമാന്യം ഇംഗ്ലീഷില്‍ സംസാരിക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. ഇംഗ്ലീഷ് മീഡിയത്തില്‍ പോയി പഠിക്കാത്ത മാധവിക്കുട്ടി ഇംഗ്ലീഷില്‍ കവിതയെഴുതി. ഇന്ന് കുട്ടികളുടെ താത്പര്യം തടയുന്നത് മാതാപിതാക്കളാണ്. അനാവശ്യ താത്പര്യങ്ങള്‍ മക്കളില്‍ കുത്തിച്ചെലുത്തി മാതൃഭാഷയെയും സംസ്‌ക്കാരത്തെയും മറക്കാന്‍ പഠിപ്പിക്കുന്നത് രക്ഷിതാക്കളാണ്. തലമുറകളായി പകര്‍ന്നുപോയ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് ഭാഷകള്‍. ലോകത്തെ 7000 ഭാഷകളില്‍ 196 ഭാഷകള്‍ അന്യംനിന്നു പോകുന്നതായാണ് കണക്ക്. യുനെസ്‌കോ പറയുന്നത് ഓരോ 14 ദിവസത്തിലും ഓരോ ഭാഷ മരിക്കുന്നുവെന്നാണ്. എല്ലാ രാജ്യത്തും ഭാഷാ ഭീഷണികള്‍ നിലവിലുണ്ട്. അറിഞ്ഞോ അറിയാതെയോ ഭാഷകള്‍ നശിപ്പിക്കപ്പെടുന്നു. വലിയ ഭാഷകള്‍ മാത്രം മതിയെന്നാണ് നിക്ഷിപ്ത- വ്യാപാര താത്പര്യക്കാര്‍ കരുതുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍ അദ്ധ്യക്ഷനായി. പി.കെ.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യകേരളത്തിന്റെ 60 വര്‍ഷങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് 60 സാഹിത്യകാരന്‍മാരുടെ അപൂര്‍വ്വ ചിത്രങ്ങളുമായി പുനലൂര്‍ രാജന്‍ ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും സേതു നിര്‍വഹിച്ചു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും സാഹിത്യവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാഹിത്യപ്രവര്‍ത്തകരുമായി എഴുന്നൂറോളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. നാല്‍പതോളം സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന മേളയുടെ ഭാഗമായി സര്‍ഗസംവാദങ്ങള്‍ക്കൊപ്പം സാഹിത്യരചനാ മത്സരങ്ങള്‍, സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഗസല്‍ സന്ധ്യ, പുസ്തകോത്സവം എന്നിവ നടക്കും.

ഇന്ന് രാവിലെ 9.30ന് രംഗശാലയില്‍ ‘സാഹിത്യ നിരൂപണത്തിന് എന്ത് സംഭവിക്കുന്നു’ വിഷയത്തില്‍ ചര്‍ച്ച നടക്കും. സി.ആര്‍ പ്രസാദ്, കെ.എം.അനില്‍ പങ്കെടുക്കും. ‘നോവലും ജീവിതവും’ വിഷയത്തെ അധികരിച്ച് നടക്കുന്ന ചര്‍ച്ചയ്‌ക്ക് പെരുമ്പടവം ശ്രീധരന്‍ നേതൃത്വം നല്‍കും. നാരായന്‍, ജി.ആര്‍ ഇന്ദുഗോപന്‍, സുരേഷ് പി തോമസ് എന്നിവര്‍ പങ്കെടുക്കും. 1.30ന് ‘നോവലിലെ പെണ്‍വഴികള്‍’ ചര്‍ച്ചയില്‍ ലിസി, രതീദേവി, സംഗീതാ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. വൈകീട്ട് നാലിന് സാഹിത്യ പ്രശ്‌നോത്തരി നടക്കും. ചിത്രശാലയിലെ വേദിയില്‍ ‘കാവ്യസംഭാഷണം’ പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്‍, ടി.പി. രാജീവന്‍ എന്നിവരുണ്ടാകും.

‘എഴുത്തിലെ ജലഭൂപടങ്ങള്‍’ എന്ന ചര്‍ച്ചയില്‍ പി.എഫ്. മാത്യൂസ്, കെ.എ. സെബാസ്റ്റ്യന്‍, ജോണി മിറാന്‍ഡ എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് ‘ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ചുള്ള ആറ്റൂര്‍: നേര്‍കാണല്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. കളിപ്പന്തല്‍ വേദിയില്‍ നടക്കുന്ന കാവ്യസന്ധ്യയില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, ഗിരീഷ് പുലിയൂര്‍, അനില്‍ പനച്ചൂരാന്‍, പി. രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ഡോ. രോഷ്‌നി സ്വപ്‌ന, എസ്. കലേഷ് തുടങ്ങിയവര്‍ കവിത ആലപിയ്‌ക്കും. കലാശാലയിലെ തിയേറ്റര്‍ ക്ലബ്ബ് ഒരുക്കുന്ന ‘വെയിലിന് അന്ന് നല്ല ചൂടായിരുന്നു’ എന്ന നാടകം അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.