ഒറ്റപ്പാലം:ചിനക്കത്തൂര്‍ പൂരത്തിനു മുന്നോടിയായി നഗരസഭപരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
നക്ഷത്ര ഹോട്ടലുകളടക്കം പന്ത്രണ്ടോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും ഇറച്ചി,മത്സ്യ വിഭവങ്ങളും,നിരോധിത മസാലകളര് പൊടികളും പിടിച്ചെടുത്തു. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ദിവസങ്ങളോളം പഴക്കമുള്ള മത്സ്യ-മാംസവിഭവങ്ങളാണ് പിടികൂടിയത്. ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്റര്‍,മിക്സി മുതലായ ഉപയോഗത്തിനു ശേഷംവൃത്തിയാക്കിയിട്ടില്ലെന്നും കണ്ടെത്തി.
ബേക്കറികളില്‍നിന്നും പഴകിയപാലും, ഉപയോഗശൂന്യമായ ഐസ് ക്രീം, ഷേക്ക് മുതലയ ഉല്പന്നങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഒറ്റപ്പാലം,കണ്ണിയംപുറം,പാലപ്പുറം,തോട്ടക്കര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിളും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
നിയമ ലംഘനം നടത്തിയ ഹോട്ടലുകള്‍ക്കും, ബേക്കറികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമ വിരുദ്ധമായ പ്രവര്‍ത്തനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭആരോഗ്യവകുപ്പ് വിഭാഗംഅറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മുഹമ്മദ് ഇക്ക്ബാല്‍,ജെഎച്ച്ഐമാരായ വിനോദ് കുമാര്‍,അബു ബക്കര്‍,സിദ്ദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: