കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണില്‍ തീപ്പിടുത്തം. ചിറ്റാര്‍പുഴയില്‍ കുന്നുകൂടി കിടന്ന മാലിന്യങ്ങള്‍ക്കാണ് തീപ്പിടിച്ചത്.
തീ പടര്‍ന്ന് ഓട്ടോറിക്ഷാ സ്റ്റാന്റിലേക്കും പടര്‍ന്നു. ടൗണില്‍ പേട്ട കവലയില്‍ ഈരാറ്റുപേട്ടയ്‌ക്ക് തിരിയുന്ന ജംങ്ഷനിലാണ് ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ തീപ്പിടുത്തമുണ്ടായത്. ആറ്റിലെ ചപ്പുചവറുകള്‍ക്ക് പിടിച്ച തീ പടര്‍ന്ന് റോഡിലേക്ക് കയറിയത് പരിഭ്രാന്തി പരത്തി.
ഓട്ടോ സ്റ്റാന്റിലെ ദേശാഭിമാനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്ന ഷെഡിനും തീപ്പിടിച്ചു. ഷെഡ്ഡിനു ചുറ്റുമുണ്ടായിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലേക്കും തീ പടര്‍ന്നു. ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ച ശേഷം ഓട്ടോ ഡ്രൈവര്‍മാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വലിച്ചു മാറ്റിയതിനാല്‍ തീ കുടുതല്‍ വ്യാപിച്ചില്ല. തൊട്ടടുത്താണ് വെയിറ്റിങ് ഷെഡ്ഡ്. ഇവിടേക്ക് തീ പടരും മുമ്പ് ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.
















