പാലക്കാട്: മറന്നുവച്ച സ്വര്‍ണ്ണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാട്ടുമന്ത സ്വദേശി ഷഫീഖ് സത്യസന്ധത തെളിയിച്ചു.യാത്രക്കാരായ തമിഴ്നാട് സ്വദേശി അമീന് ബാഷ, ഭാര്യ: ഉമ്മുസല്‍മ എന്നിവര്‍ മണ്ണാര്‍ക്കാട്ടേക്കുള്ള ബസ്സില്‍ കയറിയശേഷം് മുട്ടിക്കളങ്ങരയിലേക്ക് മറ്റൊരു ഓട്ടം പോകുമ്പോഴാണ് മൂന്ന് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ശ്രദ്ധയി്. മുട്ടിക്കളങ്ങരയിലേക്ക് മറ്റൊരു ഓട്ടം പോകുമ്പോഴാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. ബസ്സിനു പുറകെ പോയി ചിറക്കല്‍ പടിയെത്തിയപ്പോള്‍ ഷഫീഖിന്റെ കൂട്ടുകാര്‍ വിളിച്ച് ബാഗ് പോയവര്‍ സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. നോര്‍ത്ത് സ്റ്റേഷനിലെത്തിയ ഷെഫീക്ക് പോലീസ് മുമ്പാകെ ബാഗ് തുറന്നപ്പോഴാണ് സ്വര്ണ്ണാഭരണങ്ങള്് കണ്ടത്. ടൗണ്‍ നോര്‍ത്ത് ടക ഞ. രഞ്ജിത്, സ്റ്റേഷന് ജി.ഡി.ചാര്‍ജ്ജ് അയ്യൂബ്, രെു മോധവി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബാഗ് ഷഫീഖ് ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി.’
ഷഫീഖിന്റെ സത്യസന്ധമായ പ്രവര്‍ത്തിയെ ടൗണ്‍ നോര്‍ത്ത് ജനമൈത്രി പോലീസ് അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: