മണ്ണാര്‍ക്കാട് : സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് ഭക്ഷിക്കുവാന്‍ അരി ലഭിക്കാതെയും ഉള്ള അരിക്ക് തീവില നല്കി സാധാരണകൂലി പണിക്കാരനും വിശപ്പടക്കുന്നു.
ഒരു കാലത്ത് മണ്ണാര്‍ക്കാട് നെല്ലിന്റെ നാടായിരുന്നു.പ്രത്യേകിച്ച് നെല്ലറയായ തെങ്കര, കോട്ടോപ്പാടം, ചേറുംകുളം എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് നെല്‍കൃഷി ചെയ്തിരുന്നു. എന്നാല്‍ കാലത്തിന്റെയും കാലാവസ്ഥയുടെയും മാറ്റം നെല്‍ വയലുകളെ അപ്രത്യക്ഷമാക്കി്. സര്‍ക്കാരിന്റെ പൊതുവിതരണ സമ്പ്രദായം അലങ്കോലപ്പെട്ടപ്പോള്‍ അരിയുടെയും മറ്റ് പലവ്യഞ്ജന സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നു.
കഴിഞ്ഞ രണ്ട് മാസം മുന്‍പ് പാലക്കാടന്‍ മട്ട അരിക്ക് 26 രൂപ മുതല്‍ 28 രൂപ വരെയായിരുന്നു. ജയ അരി32 മുതല്‍ 35 വരെയും, കുറുവക്ക് 28 മുതല്‍ 30വരെയും ബംഗാള്‍ അരിക്ക് 27 രൂപയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ അരിയുടെയും വിലയില്‍ 5 മുതല്‍ 10 രൂപ വരെ വര്‍ദ്ധിച്ചിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ കുറ്റങ്ങള്‍ മാത്രം ഏറ്റുപറയുവാന്‍ ശീലിച്ച രാഷ്ട്രീയ പോരാളികള്‍ക്ക് കേരളത്തിലെ അരിയുടെ വിലവര്‍ദ്ധനവിനെക്കുറിച്ചും ലഭ്യതയെക്കുറിച്ചും ശബ്ദിക്കുന്നില്ല. സാധാരണകൂലി വേല ചെയ്ത് ജീവിക്കുന്നവന് അരിയുടെ വിലവര്‍ദ്ധനവ് തികച്ചും ഇരുട്ടടിയാണ്. കണ്‍സ്യുമര്‍ മാര്‍ക്കറ്റില്‍ എല്ലാ അരിക്കും 3 രൂപ മുതല്‍ 5 രൂപവരെ വില വര്‍ദ്ധിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെക്ക് അധികമായും അരി എത്തുന്നത്.
അരിയുടെ ലഭ്യത കുറഞ്ഞതാണ് വിലകൂടുവാന്‍ കാരണമെന്നാണ് മണ്ണാര്‍ക്കാട്ടെ മൊത്തവിതരണക്കാരായ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ഇതല്ല മറിച്ച് അരി ലോഡ് കണക്കിന് സൂക്ഷിച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി വില കൂട്ടുകയാണെന്നും ചില വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് അരിയുടെ ലഭ്യത 25 ശതമാനം മാത്രമാണ് ബാക്കി അന്യ സംസ്ഥാനങ്ങളെ അശ്രയിക്കുന്നു. സംസ്ഥാനത്ത് നെല്ലിന്റെ താങ്ങുവില 22.50രൂപയാണ്. നവംബര്‍ മാസാവസാനത്തോടുകൂടിയാണ് അരി വില വര്‍ദ്ധിക്കുവാന്‍ തുടങ്ങിയത്.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഭക്ഷ്യസുരക്ഷ നിയമം പാലിക്കപ്പെട്ടുവെങ്കിലും. കേരളം അത് പ്രായോഗികമാക്കാന്‍ കാലതാമസം വരുത്തിയത് അരിയുടെ ലഭ്യതയുടെ ഗണ്യമായ കുറവിനും അതുവഴി റേഷന്‍കടകളില്‍ അരിലഭിക്കതെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. നോട്ട് നിരോധനമാണ് അരിവില കൂടാന്‍ കാരണമെന്ന കുപ്രചരണം നടത്തി അരിവിലയില്‍ പുകമറ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. തമിഴ്നാട്ടില്‍ നിന്നും അനധികൃത കടത്തും വ്യാപകമാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: