പാലക്കാട് : സമസ്തമേഖലകളെകുറിച്ചും സമഗ്രമായ കാഴ്ച്ചപ്പാടാണ് വേദങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് സ്വാമി ചിദാനന്ദപുരി ഉദാഹരണ സഹിതം വിശദീകരിച്ചു. ആനിക്കോട് വെട്ടിക്കാട് ശ്രീശങ്കര അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വടക്കന്തറ ക്ഷേത്രമൈതാനത്ത് ആരംഭിച്ച ധര്‍മ്മ പ്രഭാഷണ പരമ്പരയില്‍ ഭാരതം ലോകഗുരു എങ്ങനെ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
അറിവിന്റെ അപാരമായ കണ്ടെത്തലുകളാണ് വേദത്തിലുള്ളത്. വിജ്ഞാനത്തിന്റെ മേഖലയെ ശാസ്ത്ര സത്യത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. വിശ്വാസത്തില്‍ നിന്നും വിജ്ഞാനത്തിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്. വിദ്യയും വിദ്വാനുമാണ് പൂജിക്കപെടുന്നതും.
പുരാണങ്ങള്‍ മുഴുവന്‍ സംവാദത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള ദര്‍ശനം അതിമഹത്താണ്. വേദം എന്നാല്‍ അറിവ് എന്നാണര്‍ത്ഥം. ഈ അറിവിലൂടെയാണ് ഭാരതം ലോകഗുരു സ്ഥാനത്തെത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട സംവാദം നടത്തിയാലും ഇത് വര്‍ണ്ണിക്കാന്‍ കഴിയില്ല. ലോകത്തെ മുഴുവന്‍ കീഴ്പ്പെടുത്താനുള്ള ശക്തി ഉണ്ടായിട്ടും ഭാരതം അറിവിലൂടെയും സ്നേഹത്തിലുടെയുമാണ് മറ്റു രാജ്യങ്ങളെ അധീനതയിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു. സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. മായന്നൂര്‍ പ്രജ്ഞാനാശ്രമത്തിലെ സ്വാമി പ്രശാന്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വെട്ടിക്കാട് ആശ്രമത്തിലെ ബ്രഹ്മചാരി ശാന്ത ചൈതന്യ രചിച്ച ഗുരുസ്തോത്രവ്യാഖ്യാനം എന്ന പുസ്തകം പ്രശാന്താനന്ദ കൗണ്‍സിലര്‍ സുമതി സുരേഷിന് നല്കി പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.സുധീര്‍ സ്വാഗതം പറഞ്ഞു. യുവസമൂഹവും ആദ്ധ്യാത്മികതയും എന്ന വിഷയത്തെക്കുറിച്ച് ഇന്ന് പ്രഭാഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: