രാമപുരം: കോട്ടമല മലനിരകള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി നടത്തിയ രാമപുരം മാരത്തണ്‍ ആവേശമായി.
രാമപുരം അത്‌ലറ്റിക് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ മാരത്തണ്‍ രാവിലെ 7ന് രാമപുരം ടൗണില്‍ ജനറല്‍ കണ്‍വീനര്‍ സി.റ്റി. രാജന്‍ മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതകള്‍, 55 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരുന്നു.
മാരത്തണ്‍ മത്സരത്തില്‍ അക്ഷയ് കുമാര്‍, സുന്ദര്‍ കുമാര്‍, മോഹിത് കറ്റുണ്‍ (ഇന്ത്യന്‍ നേവി) എന്നിവരും വനിതകളുടെ മത്സരത്തില്‍ ആതിര ശശി, അമൃത കെ.ആര്‍. അനു മരിയ സണ്ണി എന്നിവരും 55 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ജോര്‍ജ്ജ് വി.എം., ദാസന്‍ നായര്‍ കെ.എസ്., കെ.വി. ജോസഫ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രാമപുരം ടൗണില്‍ ചേര്‍ന്ന സമ്മേളനം മുന്‍ മേഘാലയ ഗവര്‍ണ്ണര്‍ എം.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. കോട്ടമല സംരക്ഷണ സമിതി നേതാവ് ഫാ. തോമസ് അയിലൂക്കുന്നേല്‍ കോട്ടമല സംരക്ഷണ സന്ദേശം നല്‍കി. സി.റ്റി. രാജന്‍, മോഹനന്‍, ബേബി അര്‍ത്തിയില്‍, അല്‍ഫോന്‍സാ കോളജ് കായികാദ്ധ്യാപകന്‍ തങ്കച്ചന്‍ മാത്യു കോട്ടമല സംരക്ഷണ സമിതി നേതാക്കളായ പ്രമോദ് കൈപ്പിരിക്കല്‍, ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
















