പാലാ: മുത്തോലി ഗ്രാമപഞ്ചായത്തിന് 2015-16 വര്‍ഷത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം.
എട്ടാം തവണയാണ് ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി മുത്തോലി തെരഞ്ഞെടുക്കപ്പെടുന്നത്. സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയുമാണ് പുരസ്‌കാരം.
കഴിഞ്ഞ 14 വര്‍ഷമായി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക 100% ചിലവഴിക്കുന്ന പഞ്ചായത്താണിതെന്ന് പ്രസിഡന്റ് മിനി മനോജ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മിനി മനോജ്, വൈസ് പ്രസിഡന്റ് രാജന്‍ മുണ്ടമറ്റം, അംഗങ്ങളായ റൂബി ജോസ്, സ്‌കറിയ ജോസഫ്, സന്ധ്യ ജി. നായര്‍, ജോണ്‍ മൂത്തശ്ശേരില്‍, ലിസി തോമസ്, പി.ആര്‍. എന്നിവര്‍ പങ്കെടുത്തു.
















