വടക്കഞ്ചേരി: തേനിടുക്ക് കരിങ്കുന്നം പുഷ്പച്ചാലില് നിര്‍മ്മാണ ഘട്ടത്തിലുള്ള ഹോട്ട്ടാര് മിക്സിങ്ങ് പ്ലാന്റിനെതിരെയുള്ള സമരം ആക്ഷന്‍ കൗണ്‍സില്‍ ശക്തമാകുന്നു. പ്രദേശവാസികള്‍ നടത്തുന്ന രാപ്പകല്‍ സമരം 11 ദിവസം പിന്നിട്ടു.
മനുഷ്യന്റെ ജീവനും സ്വത്തിനും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെ അധികൃതരുടെ ‘ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കി ആക്ഷന്‍ കൗണ്‍സില്‍ രാപ്പകല്‍ സമരവുമായി മുന്നോട്ട് പോകുന്നത്.
വടക്കഞ്ചേരി പഞ്ചായത്തിലെ 15,17,19, വാര്‍ഡുകളിലെ ജനങ്ങളാണ് സമരരംഗത്തുള്ളത്. പ്ലാന്റ് നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി എത്തിയ ടിപ്പറുകള്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.
പോലീസ് ഇടപെട്ടെങ്കിലും സ്ത്രീകളുള്‍പ്പടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയുകയാണുണ്ടായത്.
പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത് രണ്ടു തവണ നീട്ടിവെച്ചിരുന്നു. ഇത്ബുധനാഴ്ച പരിഗണിക്കും.
കോടതി വിധി അനുസരിച്ചായിരിക്കും ആക്ഷന്‍ കൗണ്‍സിലിന്റെ മുമ്പോട്ടള്ള പ്രവര്‍ത്തനങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: