നിലമ്പൂര്‍: കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച തമിഴ്നാട് സ്വദേശി അയ്യപ്പന് മാവോയിസ്റ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മലയോരം വീണ്ടും മാവോയിസ്റ്റ് ഭീതിയിലായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിച്ഛായ ഭയന്ന് പോലീസിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാവോയിസ്റ്റ് വേണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരം. നിലമ്പൂര്‍ മേഖലയിലെ ആറ് പോലീസ് സ്റ്റേഷനുകള്‍ക്കും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കും വനംവകുപ്പ് ഓഫീസുകള്‍ക്കും യാതൊരു സുരക്ഷാ സംവിധാനവുമില്ല.
വെടിവെപ്പില്‍ രണ്ട് നേതാക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ വിട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു നിലമ്പൂര്‍ നിവാസികള്‍. അതിനിടെയാണ് ഒരു സജീവ് മാവോയിസ്റ്റ് പിടിയിലായിരിക്കുന്നത്.
നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് പോലീസ് അയ്യപ്പനെ കസ്റ്റഡിയിലെടുത്തത്. ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് ഡിപ്ലോമയും ബിരുദവും ഉള്ളയാളാണ് ഇയാള്‍. ഡല്‍ഹി ജെഎന്‍യുവില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ നവംബറില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ അയ്യപ്പന് വനത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചു. പുഞ്ചക്കൊല്ലിയില്‍ ഉണ്ടായിരുന്നതായാണ് ഇയാള്‍ മൊഴി നല്‍കിയതെങ്കിലും മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും ഡിവൈഎസ്പി മോഹനചന്ദന്‍ പറഞ്ഞു. ക്യാമ്പിനു സമീപം തന്നെയുണ്ടായിരുന്നതായാണ് സംശയിക്കുന്നത്. വെടിയുടെ ശബ്ദം കേട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: