പന്തളം:പന്തളം: ഇതര സംസ്ഥാന തൊഴിലാളികളില്‍ മന്ത് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു. കടയ്ക്കാട് ഉളമയില്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന 45 വയസ്സുള്ള ബംഗാള്‍ സ്വദേശിക്കാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മന്ത്രോഗം സ്ഥിരീകരിച്ചത്.
കുറെ വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുണ്ട്. മറ്റെവിടെയോ താമസിക്കുമ്പോഴാണ് ഇയാള്‍ക്ക് മന്തുരോഗബാധയുണ്ടായത്. വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇയാള്‍ ഇപ്പോഴും ഇവിടെ തന്നെ താമസിച്ച് ജോലി ചെയ്തു വരികയാണ്. പന്തളം കടയ്ക്കാട് ഭാഗങ്ങളിലാണ് യാതൊരു ശുചിത്വവും ഇല്ലാത്ത രീതിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തു വരുന്നത്.
ഇയാളുടെ രോഗം മറ്റുള്ളവരിലേക്ക് പകരുന്ന നിലയിലെത്തിയില്ലെന്നും തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയതിനാല്‍ ചികിത്സിച്ചു ഭേദമാക്കാമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇയാളുമായി സഹകരിക്കുന്നവരില്‍ നടത്തിയ പരിശോധയില്‍ മറ്റാര്‍ക്കും അസുഖം ബാധിച്ചിട്ടില്ലെന്നും, എല്ലാവര്ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയെന്നും അറിയിച്ചു. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും പന്തളം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്ക്രീനിംഗ് ക്യാമ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: