പെരിന്തല്‍മണ്ണ: സോപാന സംഗീതജ്ഞന് ഞരളത്ത് രാമപൊതുവാളുടെ 101-ാം ജന്മദിനത്തോടനുബന്ധിച്ച് ഡിടിപിസി അങ്ങാടിപ്പുറം വലമ്പൂര്‍ ഞരളത്ത് സ്മാരക പൈതൃക മ്യൂസിയത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തില്‍ ഒതുങ്ങി നിന്ന സോപാന സംഗീതത്തെ ജനകീയമാക്കിയ കലാകാരനാണ് ഞരളത്ത് രാമപൊതുവാളെന്ന് അവര്‍ പറഞ്ഞു. ജീവിതം കലക്കും സംഗീതത്തിനും വേണ്ടി സമര്‍പ്പിച്ച ഞരളത്ത് രാമപൊതുവാള് കലാലോകത്തെ അതുല്യ പ്രതിഭയായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യരില്‍ പ്രഥമഗണനീയനായിരുന്ന ഞരളത്ത് രാമപൊതുവാള് സംഗീതകലയുടെ ഗുരുസ്ഥാനീയനാണെന്നും അവര്‍ പറഞ്ഞു.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന് അദ്ധ്യക്ഷത വഹിച്ചു. കവി പി.ടി.നരേന്ദ്രമേനോന്, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.റഷീദലി, ഞരളത്ത് ഹരിഗോവിന്ദന്, സിനിമ സംവിധായകന് മേലാറ്റൂര്‍ രവിവര്‍മ്മ, മേലാറ്റൂര്‍ രാധാകൃഷ്ണന്, ഡിടിപിസി സെക്രട്ടറി കെ.എല്‍.സുന്ദരന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്, യു.രവി, വി.പി.വാസുദേവന്‍, സി.എസ്.സോമസുന്ദരന്‍, ഒ.ഹരിദാസ്, കുഞ്ഞന്‍ നായര്‍, കെ.വി. ദാസ്, എം. ശ്രീകുമാരനുണ്ണി, ശശി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. സംഗീതജ്ഞരായ എം. ത്രിപുര സുന്ദരി, ശ്രീദേവി അങ്ങാടിപ്പുറം, വൈഷ്ണവി, ശ്രീദേവി പുത്തനങ്ങാടി എന്നിവര്‍ ഗാനാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: