ഇത്തിത്താനം: വൈദ്യുതികമ്പി പൊട്ടിവീണ് പാടശേഖരത്തില്‍ തീപ്പിടിച്ചു.
പൊന്‍പുഴ, കളമ്പാട്ടുചിറ പാടത്താണ് ഇന്നലെ അഗ്‌നിബാധ ഉണ്ടായത്. പാടത്തുകൂടി കടന്നുപോകുന്ന വൈദ്യുതികമ്പി പൊട്ടിവീണാണ് തീപിടിച്ചത് എന്ന് കരുതുന്നു. തൊട്ടടുത്ത താമസക്കാരാണ് തീകണ്ടത്.
ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കുന്നതിന് പരിശ്രമിച്ചു. പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചെങ്കിലും ഫയര്‍ഫോഴ്‌സിന് വണ്ടിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഓലകള്‍ ഉപയോഗിച്ചു തല്ലിയും തൊട്ടടുത്തതോട്ടില്‍ നിന്നും കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം ഉപയോഗിച്ചാണ് തീയണച്ചത്.
തീ അണയ്‌ക്കാന്‍ കഴിഞ്ഞതിനാല്‍ സമീപ വീടുകളിലേക്ക് തീപടരാതെ ദുരന്തം ഒഴിവായി. പഞ്ചായത്ത് മെമ്പര്‍ ബി.ആര്‍. മഞ്ജീഷും രതീഷ് പരവന്‍പറമ്പ്, ശരത്ത്കുമാര്‍, സുമോദ് ചിറത്തലാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശ്രമങ്ങള്‍.
















