നെടുംകുന്നം: റബ്ബര്‍ തോട്ടത്തിന് തീപ്പിടിച്ചു.
പുന്നവേലി റോഡില്‍ നെടുംകുന്നം ടൗണിന് സമീപം വലിയവീട്ടില്‍ സുധിയുടെ റബ്ബര്‍ തോട്ടത്തിനാണ് തീപ്പിടിച്ചത്. വ്യാഴാഴ്‌ച്ച പകല്‍ 12 മണിയോടാണ് സംഭവം. വഴിയാത്രികരാണ് തോട്ടത്തില്‍ തീപടരുന്നത് കണ്ടത്.
ഇവര്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് വീട്ടുകാരും, നാട്ടുകാരും ചേര്‍ന്ന് തീ അണയ്‌ക്കാന്‍ ശ്രമിച്ചു. സ്ഥലമുടമ വളര്‍ത്തുന്ന കാളയെ മേയുവാന്‍ കെട്ടിയ സ്ഥലത്തോട്ട് തീ പടര്‍ന്നതിനേതുടര്‍ന്ന് വഴിയാത്രക്കാരനായ റസീബ് റഹ്മാന്‍ എന്ന യുവാവ് കാളയെ അഴിച്ചുവിട്ടു.
നാട്ടുകാരും, പാമ്പാടിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും, കറുകച്ചാല്‍ പോലീസും ചേര്‍ന്ന് തീ അണച്ചു.
















