ഞീഴൂര്‍: കാട്ടമ്പാക്ക് പുളിനില്‍ക്കുംതറപ്പില്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണം, ഉത്സവം എന്നിവ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ദിവാകരന്‍ നമ്പൂതിരി പ്രതിഷ്ഠദിനാചണചടങ്ങുകളില്‍ കാര്‍മ്മീകത്വം വഹിക്കും.
ബുധനാഴ്ച രാവിലെ 7 ന് അഷ്ടദ്രവ്യഗണപതിഹോമത്തോടെ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തുടക്കമാവും വൈകിട്ട് 8 ന് കാണിനാട് സൂരജും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് നടക്കുംവ്യാഴാഴ്ച രാവിലെ 10 ന് പൊങ്കാലയരംഭിക്കും. വൈകിട്ട് 7.30ന് ചലച്ചിത്ര,ടി.വി താരങ്ങളായ മധുപുന്നപ്രയും രതീഷ് വയലായും സംഘവും അവതരിപ്പിക്കുന്ന കൊച്ചിന്‍സ്റ്റേജ് ഇന്ത്യയുടെ കോമഡിഷോ നടക്കും. വെള്ളിയാഴ്ച വൈകിട്ട് വലിയഗുരുതിയോടെ ഉത്സവം സമാപിക്കും.
















