തിരുവല്ല : പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ 139-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭക്തിഘോഷയാത്ര നാളെ നടക്കും. നെല്ലാട് ജംഗ്ഷനില്‍നിന്നും ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറിലെ ശ്രീകുമാര ഗുരുദേവ മണ്ഡപത്തിലേക്ക് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിഘോഷയാത്ര സഭാ പ്രസിഡന്റ് വൈ. സദാശിവന് ഉദ്ഘാടനം ചെയ്യും.
രാത്രി 8.30ന് ഭക്തിഘോഷയാത്ര സമാപന പ്രാര്‍ത്ഥന നടക്കും.തുടര്‍ന്ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യാതിഥിയായിരിക്കും. അഡ്വ. കെ. സോമപ്രസാദ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ആര്.ഡി.എസ് മുഖപത്രമായ ആദിയര്‍ദീപം പുറത്തിറക്കുന്ന ജന്മദിന സപ്ലിമെന്റ് പ്രകാശനം കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ പ്രഭാവര്‍മ്മ നിര്‍വ്വഹിക്കും. ജനറല്‍ സെക്രട്ടറി സി.കെ.നാരായണന് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.റ്റി.വിജയന് നന്ദിയും പറയും. 17 ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അദ്ധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന ജന്മദിന സമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന് ഉദ്ഘാടനം ചെയ്യും.. 5ന് മഹിളാസമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മഹിളാസമാജം പ്രസിഡന്റ് ജാനമ്മ മോഹന്‍ അദ്ധ്യക്ഷതയാകും. സാമൂഹ്യ പ്രവര്‍ത്തക ധന്യാരാമന്‍ മുഖ്യപ്രഭാഷണം നടത്തും. 7.30ന് വിദ്യാര്‍ത്ഥിയുവജന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. യുവജനസംഘം പ്രസിഡന്റ് എം.എന്‍.ശശികുമാര്‍ അദ്ധ്യക്ഷനാകും 10.30ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും, കലാകായിക പ്രതിഭകളെ ആദരിക്കലും രാത്രി 2ന് നാടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: