കൊല്ലങ്കോട് : വയനാട് മുത്തങ്ങ കല്ലൂര്‍ വനമേഖലയോടു ചേര്‍ന്ന ജനവാസ മേഖലയില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും മനുഷ്യരെ ആക്രമിച്ച കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടാനുള്ള തീരുമാനത്തിനെതിരെ കെ.ബാബു എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ആദിവാസി ഊരുകളിലെ മുഴുവന്‍ പേരും പറമ്പിക്കുളം ആനപ്പാടി ചെക്ക്പോസ്റ്റ് ഉപരോധിച്ചു. പറമ്പിക്കുളം കുരിയാര്‍കുറ്റിയിലാണ് കല്ലൂര്‍ കൊമ്പന് വിടുന്നതായുള്ള വാര്‍ത്ത അറിഞ്ഞതോടെയാണ് ആദിവാസികള്‍ ഭയപ്പാടിലായത്. വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.മാരപാണ്ഡ്യനാണ് ആനയെ മയക്കുവെടിവെച്ച് പറമ്പിക്കുളം വനത്തില്‍ കൊണ്ടു വിടാന്‍ ഉത്തരവിട്ടത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കല്ലൂര്‍ വനമേഖലയോടുള്ള ജനവാസ കേന്ദ്രങ്ങില്‍ ഭീതിയിലാക്കിയ കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. ആനയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തുകയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതോടെയാണ് അക്രമകാരിയായ ആനയെ പറമ്പിക്കുളത്തേക്ക് കടത്താന്‍ ശ്രമം നടത്തിയത്. പറമ്പിക്കുളത്ത് എത്തിക്കുകയാണെങ്കില്‍ കൊല്ലങ്കോട് മുതല്‍ പറമ്പിക്കുളം വരെയുള്ള ദൂരം വിവിധ പ്രദേശങ്ങളിലായി തടഞ്ഞു നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ സമര സമിതിക്കാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: