പാലക്കാട് : കമ്യൂണിസത്തിനും മുതലാളിത്തതിനും ബദലായി ഭാരതീയ സംസ്കൃതിയിലൂന്നിഏകാത്മ മാനവ ദര്‍ശനത്തിന് രൂപം നല്കിയ മഹാനായിരുന്നു ദീനദയാല്‍ജി എന്ന് ബിജെപി സംഘടനാ കാര്യദര്‍ശ്ശി എം.ഗണേശന് പറഞ്ഞു. ബിജപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മടന്ന ദീനദയാല്‍ സ്മൃതി ദിനത്തോടനുബന്ധിച്ച സമര്‍പ്പണനിധി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്യൂണിസത്തിന്റെ കോട്ടങ്ങളും മുതലാളിത്തത്തിന്റെ അപചയവും പതിറ്റാണ്ടുകള്‍ക്കുമുമ്പ് ദര്‍ശ്ശിച്ച മഹാനായിരുന്നു അദ്ദേഹം. ഏകാത്മ മാനവ ദര്‍ശനം എന്നത്. വെറുമൊരു തത്വസംഹിതയല്ല മറിച്ച് ഭാരതീയ സംസ്ക്കാരത്തിന്റെ അടിവേരുകള്‍ കണ്ടെത്തി അതില്‍ നിന്നും കടഞ്ഞെടുത്ത ഒരു കാഴ്ച്ചപാടാണിത്. ഏകാത്മമാനവ ദര്‍ശനത്തിന് രൂപം നല്കിയപ്പോള് പലരും അതിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. മാര്‍ക്സിസത്തിനും മുതലാളിത്തതിനും ബദലാകാന്‍ മറ്റൊന്നിനും ആകിലെന്നായിരുന്നു ഇവരുടം കാഴ്ച്ചപ്പാട്. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അത് തിരുത്തിക്കുറിച്ചു. മാര്‍ക്സിസത്തെ ലോകമെമ്പാടും ബഹിഷ്ക്കരിച്ച കാഴ്ച്ചയാണിപ്പോള്‍. മുതലാളിത്തത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അതെ സമയം ഏകാത്മമാനവ ദര്‍ശനത്തെ ആളുകള്‍ അംഗീകരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദീമദയാല്ജി വിഭാവനം ചെയ്ത പദ്ധതികളാണ് മോഡ്ി ഇപ്പോള്‍ നടപ്പാക്കുന്നത്. ഏറ്റവും താഴെ തട്ടിലുള്ളവര്ക്കുവരെ സമത്വ പാതയില്‍ എത്തിക്കുകയെന്ന കാഴ്ച്ചപാടായിരുന്നു ദീനദയാല്‍ വിഭാവനം ചെയ്തത്. അതിലേക്കുള്ള ചുവടുവെപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണന്‍ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി ശോഭാസുരേന്ദ്രന്, മേഖലാ സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, നാഷണല്‍ കൗണ്‍സില്‍ അംഗം വി.രാമന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, ജില്ലാ വൈസ്പ്രസിഡണ്ട് പി.ഭാസി എന്നിവരും ബിജെപി ജില്ലാ മണ്ഡലം ഭാരവാഹികളും, പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: