കോട്ടയം: എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന സംസ്ഥാന ബാലമിത്ര ശില്പശാലയുടെ സ്വാഗത സംഘ രൂപീകരണയോഗം ഇന്ന് നടക്കും. വൈകിട്ട് 4ന് കൂരോപ്പട സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം റിട്ട .ജസ്റ്റിസ് കെ.ടി. തോമസ് യോഗം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ഡോ.ഇ.പി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്ന കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
















