ചാലക്കുടി:മുപ്പത്തിയഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വൃദ്ധയെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി.പടിഞ്ഞാറെ ചാലക്കുടി പൈനാടത്ത് മേരി(80)യെയാണ് ചാലക്കുടിയിലെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തിയത്.നിറയെ വെള്ളമുണ്ടായിരുന്ന ആള്‍മറയുള്ള കിണറില്‍ വീണതിനെ തുടര്‍ന്ന് അവശനിലയിലായ ഇവരെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അനില്‍കുമാറും,സന്തോഷും ചേര്‍ന്ന് കിണറില്‍ ഇറങ്ങി വല ഉപയോഗിച്ച് കിണറില്‍ നിന്ന് മുകളിലേക്ക് കയറ്റുകയായിരുന്നു.തുടര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയായിരുന്നു സംഭവം.അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസറായ വാലന്റയിന്‍ വി,ലീഡിങ്ങ് ഫയര്മാന് സി.കെ.ബൈജു,ഫയര്മാന്മാരായ ടി.എസ്.സന്തോഷ്കുമാര്‍,അനില്‍കുമാര്‍ ,സുജിത്,ശരത്ത്,കെ.രജ്ജിത് ,ഡ്രൈവര്‍ എ.രജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: