മാനന്തവാടി : ജനങ്ങളെ പ റ്റിച്ച് പണം ഈടാക്കുന്ന അ ക്ഷയ ജനസേവന കേന്ദ്ര ങ്ങള്‍ക്കെതിരെ നടപടി സ്വീ കരിക്കണമെന്ന് ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവ ശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന പദ്ധതികളുടെയും വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമായി അക്ഷയ ജനസേവന കേന്ദ്രങ്ങളിലേക്ക് ദിവസേന ആയിരകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പദ്ധതികളെകുറിച്ചോ അതിനാവശ്യമായ ആധികാരിക രേഖകള്‍ എന്താണെന്നോ അറിയാത്ത പൊതുജനങ്ങള്‍ ക്ക് സ്ഥാപന ഉടമകള്‍ പറയുന്ന പണം നല്‍കേണ്ടിവരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മുന്‍സിപാലിറ്റി പരിധിയില്‍ വരുന്ന ആളുകള്‍ ആണ് അപേക്ഷ നല്‍കേണ്ടത്. ഇത് അറിയാതെ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നിന്ന് വരുന്നവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത് അക്ഷയകേന്ദ്രങ്ങള്‍ തുക ഈടാക്കുന്നു.
ഇത്തരത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു. വില്‍ഫ്രഡ് മുതിരക്കാലായില്‍, ജി. കെ.മാധവന്, ശ്രീലത ബാബു, അഖില്‍പ്രേം. സി മനോജ്, പിലാക്കാവ്, കെ.ജയേന്ദ്രന്‍, ജ.മാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: