മാനന്തവാടി :മാനന്തവാടി വെക്കേഷണല്ഹയര്സെക്കന്ഡറി സ്കൂളിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ഔദ്യോഗികപ്രഖ്യാപനം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. ഒ.ആര്.കേളു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകന് പി.ഹരിദാസന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാബിറ്റാറ്റ് പ്രതിനിധി അമൃതബാലന് കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, നഗരസഭാചെയര്‍മാന്‍ വി.ആര്.പ്രവീജ്, എടവക പഞ്ചായത്ത്പ്രസിഡന്റ് ഉഷാവിജയ ന്, ജില്ലാപഞ്ചായത്തംഗങ്ങളായ എ.എന്‍.പ്രഭാകരന്, എ.പ്രഭാകരന്, നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ പ്രദീപ ശശി, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.ടി.ബിജു, കടവത്ത് മുഹമ്മദ്, ശാരദാ സജീവന്, ലില്ലി കുര്യന്, സ്റ്റെര്‍വിന്‍ സ്റ്റാനി, പിടിഎ പ്രസിഡന്റ് വി.കെ.തുളസിദാസ്, പ്രിന്‍സിപ്പാള്‍ എം.അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: