കല്‍പ്പറ്റ: പൂട്ടിക്കിടക്കുന്ന ചെമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് എസ് വൈ എസ് സാന്ത്വനം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. ഈ മാസം 12ന് രാവിലെ എട്ടിന് സംയുക്ത ട്രേഡ് യൂനിയനുകള്‍ നടത്തിവരുന്ന പന്തലില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ നാല് മാസമായി പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റിലെ തൊഴിലാളികള്‍ പൂര്‍ണമായി പട്ടിണിയിലും ദുരിതത്തിലുമായ എസ്റ്റേറ്റിലെ 320ഓളം കുടുംബങ്ങള്‍ക്കാണ് എസ് വൈ എസ് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നത്. കേരള മുസ്്ലിംജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി മുഖ്യാതിഥിയായിരിക്കും. വിവിധ രാഷ്ടീയ പ്രതിനിധികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റ് എത്രയും പെട്ടെന്ന് തുറന്ന് പാവപ്പെട്ട തൊഴിലാളികളെയും കുടുംബങ്ങളേയും പട്ടിണിയില്‍ നിന്നും രക്ഷിക്കണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കെ എസ് മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് ശറഫുദ്ദീന്‍, പി സി അബൂശദ്ദാദ്, ഇ പി അബ്ദുല്ല സഖാഫി, മുഹമ്മദലി സഖാഫി പുറ്റാട്, അബ്ദുല്‍ അസീസ് മാക്കുറ്റി, നൗഷാദ് കണ്ണോത്ത്മല, നാസര്‍ മാസ്റ്റര്‍,എസ് അബ്ദുല്ല, നസീര്‍ കോട്ടത്തറ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: