വടുവന്‍ചാല്‍ : മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് കേന്ദ്ര ഹെല്‍ത്ത് മിഷന്റെ ഫണ്ടില്‍ നിന്നും പാടിവയലില്‍ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി ഒന്നര കോടി രൂപ അനുവദിച്ചിട്ടും ഒരു വര്‍ഷത്തോളമായി നാളിതുവരെയായിട്ടും ആശുപത്രിയുടെ പണി ആരംഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ആശുപത്രി നിര്മ്മിക്കുന്നതിനുവേണ്ടിപൊതു മരാമത്ത്യെ വകുപ്പിനെ ഏല്‍പ്പിക്കുകയും ആശുപത്രി നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് ബി.ജെ.പി മൂപ്പൈനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ബി.ജെ.പി മൂപ്പൈനാട് കമ്മറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രതീഷ് സി. അദ്ധ്യക്ഷത വഹിച്ചു. ആരോട രാമചന്ദ്രന്, രജിത്ത് കുമാര്‍ അമ്പാടി, എ.എം പ്രവീണ്‍കുമാര്‍, ലിജീഷ് ജയ്ഹിന്ദ്, പി.ആര് ചന്ദ്രമോഹന്, പി.ബാലസുബ്രഹ്മണ്യന്, യു.കെ ശശി ഉണിക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: