കൃഷ്ണഗിരി : കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന നാലാമത് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് 2017′ വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ബൈജൂസ് ദി ലേര്‍ണിങ്ങ് ആപ്പ് വി പി എല്‍ 2017 എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 10 മുതല്‍ വരെ 12 വരെയാണ് നടക്കുക. ബി.സി.സി.ഐ മുന്‍ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ടി.സി.മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
ട്വന്റി 20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ സംസ്ഥാനത്തെ ആറ് ടീമുകളാണ് പങ്കെടുക്കുക. പൂള് എ, പൂള് ബി എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് മത്സരം. ഒരോ പൂളിലും മൂന്ന് ടീമുകളാണ് ഉണ്ടാകുക. പൂള് എ യില്‍ മലബാര്‍ വാരിയേഴ്സ്, ജെ കെ എസ് മലബാര്‍ ടൈഗേഴ്സ്, കൊച്ചി റോയല്‍സും പൂള് ബിയില്‍ അബ്സല്യൂട്ട് സോബേഴ്സ്, ട്രാവന്‍കൂര്‍ പാന്തേഴ്സ്, കൊച്ചിന് മുത്തൂറ്റ് ടസ്കേഴ്സ് എന്നീ ടീമുകളുമാണുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ലീഗ് സംഘടിപ്പിക്കുന്നത്. കെ.സി.എയ്ക്കു പുറമെ ഇന്ത്യ സിമന്റസ് എസ്.ബി.ടി എന്നിവയും ടൂര്‍ണമെന്റുമായി സഹകരിക്കുന്നുണ്ട്. ഓരോ ടീമിലും കോച്ചിനും ടീം ഉടമക്കും പുറമെ 16 അംഗങ്ങളുണ്ടാകും. ഓരോ ടീമിലും ഒരു ഐക്കണ്‍ താരവുമുണ്ടാകും. പരിപാടിയിലൂടെ സമാഹരിച്ച് കിട്ടുന്ന പണം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പഴയകാല കളിക്കാരുടെ ചികിത്സാ ചെലവിനായും പുതിയ പ്രതിഭകള്‍ക്കുള്ള പ്രോത്സാഹനത്തിനായും ഉപയോഗിക്കും. കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ സജീവ അംഗങ്ങളാണ് ടീം ഉടമസ്ഥര്‍. ആദ്യ വര്‍ഷം കൊച്ചി മുത്തൂറ്റ് ടസ്ക്കേഴ്സാണ് ജേതാക്കളായത്. ട്രാവന്‍കൂര്‍ പാന്തേഴ്സ് രണ്ടാം വര്‍ഷം വിജയികളായപ്പോള്‍ കഴിഞ്ഞ വര്‍ഷം ജെ കെ മലബാര്‍ ടൈഗേഴ്സായിരുന്നു ചാമ്പ്യന്മാര്. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളി താരങ്ങളായ റോഹന്‍ എസ് കുന്നുമ്മേല്‍, ഡാരില്‍ എസ് ഫെറാരിയോ, സിജോമോന്‍ ജോസഫ് എന്നിവരെ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിക്കും.
പത്രസമ്മേളനത്തില്‍ രജ്ഞിത്ത് തോമസ്, എസ്.സുനില്‍കുമാര്‍, മുഹമ്മദ് അഫ്സല് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: