മുളങ്കുന്നത്ത്കാവ്:വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒട്ടോറിക്ഷ പുലര്‍ച്ച സാമുഹ്യ വിരുദ്ധര്‍ തല്ലിത്തകര്‍ത്തു. ശബ്ദം കേട്ടെത്തിയ ഉടമയെ തള്ളിയിട്ടതിനെ തുടര്‍ന്ന് കൈ ഒടിഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി റോഡില്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ പിന്‍വശത്തായി താമസിക്കുന്ന പല്ലിക്കാട്ടില്‍ ഗോപിയുടെ മകന് ബിജു(42)വിന്റെ ഒട്ടോയാണ് തകര്‍ത്തത.് ഇന്നലെ പുലര്‍ച്ച അഞ്ചിനാണ് സംഭവം. മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: