മാനന്തവാടി:മകളുടെ വിവാഹതിരക്കിനിടയിലും കണ്ണൂർപീഡിത നിധിയിലേക്ക് സഹായധനം അർപ്പിച്ച് കുടുംബം മാതൃകയായി.മാനന്തവാടി മൈത്രിനഗർ അമ്പാടിയിലെ കെ.രാധാകൃഷ്ണനും ഭാര്യ സി.രമണിയുമാണ് മകൾ ഡോക്ടർ അഞ്ജലിയുടെ വിവാഹതിരക്കിനിടയിലും കണ്ണൂരിലെ സഹജീവികളുടെ കണ്ണീരൊപ്പാൻ സന്മനസ്സ് കാണിച്ചത്.ഹിന്ദുഐക്യവേദി മാനന്തവാടി താലൂക്ക് സമിതി അധ്യക്ഷൻ കൂടിയായ രാധാകൃഷ്ണന്റെ മകൾ ഡോക്ടർ അഞ്ജലിയും ഇരിട്ടി മീത്തലെ പുന്നാട് സ്വദേശി ശ്യാംലാലും വാടേരിശിവക്ഷേത്രസന്നിധിയൽഫെബ്രുവരി ഒന്പതിന് വാഹിതരാവുകയാണ്.
രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്തസഹസമ്പർക്കപ്രമുഖ് പി.പി.സുരേഷ് ബാബു സഹായനിധി ഏറ്റുവാങ്ങി.ജില്ലാ കാര്യവാഹ് എം.രജീഷ്,ബിഎംഎസ്സ് ജില്ലാവൈസ് പ്രസിഡന്റ് സന്തോഷ് ജി.നായർ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: