തൃശൂര്‍: പാലക്കാട് സിപിഎം ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മയാത്രക്ക് മഹിളാമോര്‍ച്ച തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍, ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ എന്നീ നാലുകേന്ദ്രങ്ങളില് സ്വീകരണം നല്‍കും. മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റിയോഗം ജില്ലാപ്രസിഡണ്ട് പ്രമീള സുദര്ശന്റെഅദ്ധ്യക്ഷതയില് ചേര്‍ന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി.നിവേദിത മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ് സമാപനപ്രസംഗം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മുരളീധരന്, ജസ്റ്റിന് ജേക്കബ്ബ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. അനീഷ്കുമാര്‍, സെക്രട്ടറി ലിജി മനോഹരന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജെ.രമാദേവി, ലതികാസോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: