മാള: സിനഗോഗിന്റേതെന്നു സംശയിക്കുന്ന കവാടം കണ്ടെത്തി. മാള ടൗണ്‍ വികസന ത്തിന്റെ ഭാഗമായി സിനഗോഗിനു സമീപ മുള്ള കെട്ടിടം പൊളിക്കുന്നതിനിടെയാണ് സിനഗോഗിന്റെ കവാടമെന്ന് തോന്നിക്കുന്ന അവശിഷ്ടം കണ്ടെത്തിയത്. രണ്ട് ചുമരുകള്‍ക്കിടയില്‍ ചെങ്കല്ലും കുമ്മായവും കൊണ്ടാണ് കവാടത്തിന്റെ ഭാഗമായ ആര്‍ച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം സിനഗോഗിലേക്ക് പ്രവേശിച്ചിരുന്നത് സിനഗോഗിന്റെ കിഴക്കു ഭാഗത്തുള്ള റോഡില്‍ നിന്നായിരുന്നു. കടമുറികള്‍ വന്നതിനാല്‍ അടഞ്ഞു പോയി
സിനഗോഗിനു മുന്നിലുള്ള കടകള്‍ പൊളിക്കുന്നതിനിടയാലാണിത് ശ്രദ്ധയില്‍ പെട്ടത.് ധാരാളം പേര് കാണാനെത്തിയിരുന്നു. ഇത് സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് മാള പൈതൃകസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: