ചിറക്കടവ്: പൊന്നയ്‌ക്കല്‍കുന്ന് വി.എസ്.യു.പി.സ്‌കൂളിന്റെ വികസനഫണ്ട് സമാഹരണം വെള്ളാള മഹാസഭ സംസ്ഥാന ട്രഷറര്‍ വി.എസ്.വിജയന്‍ ഉദ്ഘാടനം ചെയ്തു. ടി. പി. മോഹനന്‍പിള്ള താഴത്തേടത്ത് ആദ്യതുക കൈമാറി. വി.ആര്‍.രാജേന്ദ്രന്‍, എം. എന്‍. രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. പൊതുവിദ്യാഭ്യാസ ശാക്തീകരണ സംവാദം സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ. എന്‍. രാധാകൃഷ്ണപിള്ള പനമറ്റം, ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി സനോജ്. കെ. എന്നിവര്‍ നയിച്ചു.
















