കടുത്തുരുത്തി: ബസ് യാത്രയ്‌ക്കിടെ ബസിനുള്ളില്‍ കുഴഞ്ഞുവീണ തമിഴ്‌നാട് സ്വദേശിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചു. കുറവിലങ്ങാടിന് സമീപം വെമ്പള്ളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ദാസ്(35)ആണ് കുഴഞ്ഞുവീണത്. ഇന്നലെ വൈകിട്ട് 5.30ന് കോട്ടയം-എറണാകുളം റൂട്ടിലോടുന്ന ജയലക്ഷ്മി ബസ് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ എത്തിയപ്പോഴായിരുന്നു ദാസ് ബസിനുള്ളില്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ബസ് ജീവനക്കാര്‍ ആപ്പാഞ്ചിറ ഫയര്‍സ്റ്റേഷനിലെത്തിച്ചു. ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ ഇയാളെ വൈക്കം താലൂക്ക് ഗവ.ആശുപത്രിയില്‍ എത്തിച്ചു.
















