ചങ്ങനാശേരി: എം.സി. റോഡിന്റെ നവീകരണം 11ന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ബൈപാസ്സ് സംഗമിക്കുന്ന ജംഗ്ഷനുകളിലും ഉപവഴികളെക്കുറിച്ചും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ അപകട സാധ്യത കൂടും. പോലീസും നഗരസഭയും പരിഹാരം കാണമെന്നും ആവശ്യമുയര്‍ന്നു. ഈ റോഡില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ പായുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും.
















