വാകത്താനം: മാടപ്പള്ളി, വെങ്ങന്താനം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. പന്നിത്തടം, മാടപ്പള്ളി, ജെറുശലേം മൗണ്ട്, പുന്നശേരിക്കുന്ന്, പാണ്ടന്‍ചിറ, കടുവാക്കുളം, വെള്ളത്തടം, ചെറുക്കുംപാറ കോളനി, തോട്ടയ്‌ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.
തൃക്കോതമംഗലംവരെ ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും ഒരുതുള്ളി വെള്ളംപോലും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപിച്ച കുഴല്‍ കിണറുകളില്‍ ഭൂരിഭാഗത്തിലും ഒരുതുള്ളി വെള്ളം പോലും ലഭ്യമല്ല. പന്നിത്തടം, ചെരുക്കുംപാറ കോളനി തുടങ്ങിയ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ളത്തിനായി ഒരു പൊതുസംവിധാനം നിലവിലില്ല. നാലുന്നാക്കല്‍ തോട് ഉള്‍പ്പെടെ എല്ലാ തോടുകളും അനധികൃതമായ കയ്യേറ്റംമൂലം ചെറുതായി വറ്റുന്നതുമൂലം നീരൊഴുക്ക് കുറഞ്ഞുവരികയാണ്. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ വ്യാപകമല്ലാത്തതാണ് പ്രശ്‌നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയാതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം, മണികണ്ഠാപുരം അമ്പലത്തിന് സമീപം എക്കറുകണക്കിന് തണ്ണീര്‍ച്ചടമാണ് നകത്തിയത്. പെങ്ങന്താനം, തോട്ടയ്‌ക്കാട് പാണ്ടന്‍ചിറ എന്നിവിടങ്ങളിലെ മലകളെല്ലാം മണ്ണുമാഫിയ അപ്രത്യക്ഷമാക്കി. ഇതുമൂലം കിണറുകള്‍ വറ്റിവരണ്ടു. ജലക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇല്ല. പെങ്ങന്താനത്തുനന്ന് മണ്ണ് കടത്ത് ഇപ്പോഴും വ്യാപകമാണ്. 25ഓളം മലകളാണ് ഈ പ്രദേശത്ത് മണ്ണുമാഫിയ ഇല്ലാതാക്കിയത്. ഉന്നതരായ ചില രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെ നടന്നിട്ടുള്ള മണ്ണ് കൊള്ള ആവാസ വ്യവസ്ഥയെ തകര്‍ത്തതായി ജല-ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു.
















