കോഴഞ്ചേരി:ആദ്ധ്യാത്മിക പ്രഭ പരത്തിനൂറ്റിഅഞ്ചാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വേദി ഉണര്‍ന്നു. ചെറുകോല്‍പ്പുഴയിലെ പമ്പാമണല്പ്പരപ്പില് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ ഇനിയുള്ള ഏഴുനാളുകള്‍ ഹൈന്ദവസംസ്കൃതിയുടെ പുനര്‍വായന. മഹാമനീഷികളായ സന്യാസിശ്രേഷ്ഠന്മാരും സാംസ്ക്കാരികപ്രവര്‍ത്തകരും സനാതനധര്‍മ്മത്തിന്റെ കാലികപ്രസക്തിയും ആചാരാനുഷ്ഠനങ്ങളും ചര്ച്ചയ്ക്കെടുക്കുന്നവേദി.
ഈമഹാസമ്മേളനത്തിന് തുടക്കം കുറിച്ച് ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ് പതാക ഉയര്‍ത്തി. ഇന്നലെ രാവിലെ 10.30 ന് ഇലന്തൂര്‍ ഹരിദാസ്, കെ.പി. സോമന് എന്നിവരുടെ നേതൃത്വത്തിലുള്ള ജ്യോതി പ്രയാണം, അഡ്വ. പ്രകാശ് കുമാര്‍ ചരളേലിന്റെ നേതൃത്വത്തിലുള്ള ഛായാചിത്ര ഘോഷയാത്ര, കെ.കെ. ഗോപിനാഥന്‍നായരുടെ നേതൃത്വത്തിലുള്ള പതാകഘോഷയാത്രകള്ക്ക് രാവിലെ 10.30 ന് ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ സ്വീകരണം നല്കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജംഗ്ഷനില്‍ നിന്നും വിദ്യാധിരാജ നഗറിലേക്ക് ഘോഷയാത്രകളെ ആനയിച്ചു. ഭദ്രദീപ, ഛായാചിത്ര പ്രതിഷ്ഠകള്ക്കുശേഷം പതാക ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ ഹിന്ദുമത പരിഷത്തിന് തുടക്കമായി. ഘോഷയാത്രാസ്വീകരണത്തിന് ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്. നായര്‍, മാലേത്ത് സരളാദേവി, സെക്രട്ടറി അഡ്വ. എം.പി. ശശിധരന്‍നായര്‍, ട്രഷറാര്‍ എന്‍.കെ. വിജയന്‍പിള്ള, കണ്‍വീനര്‍മാരായ എം. അയ്യപ്പന്‍കുട്ടി,എ.ആര്. വിക്രമന് പിള്ള, രത്നമ്മ വി. പിള്ള, വിലാസിനി രാമചന്ദ്രന്, അനൂപ് കൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉച്ചക്ക് ശേഷം വിശിഷ്ടാതിഥികളെ ഹിന്ദുമതപരിഷത്ത് നടക്കുന്ന ശ്രീവിദ്യാധിരാജ നഗറിലേക്ക് മംഗളവാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന് നാല് മണിക്ക് വാഴൂര്തീര്ത്ഥപാദാശ്രമാധിപതിസ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരുടെ അധ്യക്ഷതയില്‍ ബാംഗ്ലൂര്‍ കൈലാസാശ്രമം പരമപൂജ്യ ആചാര്യ മഹാമണ്ഡലേശ്വര്‍ ജഗദ്ഗുരു ശ്രീ ജയേന്ദ്രപുരി മഹാസ്വാമികള്‍ ഹിന്ദുമത പരിഷത്ത് ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്അയിരൂര് ഹിന്ദു മത മഹാമണ്ഡലത്തിന്റെ ശ്രീവിദ്യാധിരാജ ദര്‍ശന പുരസ്കാരം ഡോ .ആര് .രാമന് നായര്‍ക്ക് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു . രാജുഏബ്രഹാം എം.എല്‍.എ., ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പള്ളിയോട സേവസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന് പിള്ള, ഹിന്ദുമതമഹാമണ്ഡലംപ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ്, ടി.എന്‍. രാജശേഖരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് 7 ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍,ബിജെപി ദേശീയ സമിതിയംഗം പ്രതാപചന്ദ്രവര്‍മ്മ, എ. പദ്മകുമാര്‍, മാലേത്ത് സരളാദേവി, പി.ആര് ഷാജി,മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി,കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം, അഡ്വ. ആര്. കൃഷ്ണകുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: